നമ്മെ ബാധിക്കുന്ന പല അസുഖങ്ങളും മൂത്ര പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാനും കഴിയും. അവ എങ്ങനെ എന്നു നോക്കാം.

പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണ് മൂത്രത്തിനെങ്കിൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിയ്ക്കുന്നുണ്ടെന്ന് പറയാം. എന്നാല്‍ നിങ്ങളുടെ വെള്ളം കുടി അമിതമാണെന്നതിൻറെ സൂചനയും ആവാമിത് .

നേരിയ മഞ്ഞ നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ ശരീരത്തില്‍ ആരോഗ്യകരമായ രീതിയില്‍ ജലം ഉണ്ടെന്നും വൃക്ക പ്രവര്‍ത്തനക്ഷമമാണെന്നും പറയാം.മൂത്രത്തിൻറെ നിറം തെളിഞ്ഞ മഞ്ഞ നിറമാണെങ്കില്‍ ജലാംശം ശരീരത്തില്‍ ഉണ്ടെന്നതിൻറെ സൂചനയാണിത്.

മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കില്‍ അത് ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നതിൻറെ സൂചനയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ സൂചനകളും ഇത്തരത്തിലായിരിക്കും.

തവിട് നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. ഇത് നിര്‍ജ്ജലീകരണത്തിൻറെ ലക്ഷണമാണ്.ആ സമയത്ത് മരണം വരെ സംഭവിക്കാവുന്ന അവസ്ഥ വരെ വന്നേക്കാം. കരള്‍ രോഗങ്ങളും ഇതിലൂടെ ഉണ്ടാവാം.

ചില സമയത്ത് മൂത്രത്തിന് ഇളം ചുവപ്പ് നിറം കണ്ടുവരാറുണ്ട് . ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിൻറെ ഫലമായായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാതെ തന്നെ മൂത്രത്തിന് നിറം മാറ്റമുണ്ടായാല്‍ അത് മൂത്രാശയ അണുബാധയെ സൂചിപ്പിക്കുന്നു .