കുഞ്ഞുങ്ങൾക്ക് ആൽമണ്ട് ഓയിൽ പുരട്ടുന്നതാണ് നല്ലത് കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ആൽമണ്ട് ഓയിൽ നല്ലതാണ്.
ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ ഉപയോഗിക്കാത്തവരായി ആരുമില്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആൽമണ്ട് ഓയിൽ. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. ചർമത്തിന് നിറം വർദ്ധിപ്പിക്കാൻ പലതരത്തിലുമുള്ള മരുന്നുകളും നിങ്ങൾ ഉപയോഗിച്ച് കാണുമല്ലോ. നിറം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ആൽമണ്ട് ഓയിൽ. ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏഴ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ബദാം ഓയില്‍ ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കും. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ഇത് നല്ലതാണ്. ദിവസവും 15 മിനിറ്റെങ്കിലും മസാജ് ചെയ്യാൻ ശ്രമിക്കണം.
2. കുഞ്ഞുങ്ങൾക്ക് ആൽമണ്ട് ഓയിൽ പുരട്ടുന്നതാണ് നല്ലത്. കുഞ്ഞുങ്ങളിലെ വരണ്ട ചർമ്മം ഇല്ലാതാക്കി തിളക്കമുള്ള ചർമ്മം ഉണ്ടാകാൻ ബദാം ഓയിലാണ് നല്ലത്.
3. ബദാം ഓയിലില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടാം. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ച്ചയിൽ രണ്ടു മൂന്നു ദിവസമെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.
4. കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ബദാം ഓയിൽ നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ബദാം ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്തിട്ട് കിടക്കുക. രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
5. ബദാം ഓയിലിൽ തേൻ, നാരങ്ങ നീര് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖക്കുരു മാറാൻ ഉത്തമമാണ്.
6. തലമുടി കൊഴിച്ചിൽ പലർക്കും വലിയ പ്രശ്നമാണ്. അതിനും നല്ലൊരു പരിഹാരമാണ് ആൽമണ്ട് ഓയിൽ. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും ആൽമണ്ട് ഓയിൽ തലയിൽ പുരട്ടാൻ ശ്രമിക്കുക.രണ്ടാഴ്ച്ച കൊണ്ട് തന്നെ മാറ്റം അറിയാൻ സാധിക്കും. മുടി തഴച്ച് വളരാൻ ബദാം ഓയിൽ ഉത്തമമാണ്.
7. ആരോഗ്യമുള്ള നഖത്തിന് ബദാം ഓയിൽ നല്ലതാണ്. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് എല്ലാനഖത്തിലും ബദാം ഓയിൽ തേച്ച് പിടിപ്പിക്കുക. ശേഷം രാവിലെ ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം.
