കാറോടിയ്കുമ്പോള്‍ സൈഡ് വിന്‍റോ അടയ്ക്കുന്നതാണ് നല്ലതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവും വാര്‍ത്തയും. കാരണം മറ്റൊന്നല്ല, ദക്ഷിണ വേല്‍സിലെ ഒരു യാത്രികന് ഉണ്ടായ അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവുമാണ്.
ടെഡ് ഒഗിയെര്‍ കാര്‍ യാത്രയ്ക്കിടെ തന്‍റെ കാറിന്‍റെ ബോണറ്റിലൂടെ ഇഴഞ്ഞ് വരുന്ന ഉഗ്ര വിഷമുള്ള പാമ്പിനെയാണ് കണ്ടത്. വാഹനമോടിയ്ക്കുകയായിരുന്നതിനാല്‍ എട്ട് അടിയോളം നീളമുള്ള പാമ്പിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ടെഡ് സൈഡ് വിന്‍റോസ് അടച്ചിട്ടിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
കാറിന്‍റെ കണ്ണാടിയില്‍ പിണഞ്ഞ് കിടന്ന പാമ്പ് ഏറെ നേരം ഗ്ലാസിനോട് ചേര്‍ന്ന് വന്ന് നിന്നതായും ടെഡ് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൊളാന്‍സ് ഓട്ടോ പാര്‍ട്സ് ആന്‍റ് ഇന്‍റസ്ട്രിയല്‍ സപ്ലൈസ് ആണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ആറായിരത്തിലേറെ പേരാണ് ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തത്.
