ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന വില്യംസ്; വീഡിയോ കാണാം

First Published 13, Jan 2018, 6:44 PM IST
Watch Serena Williams Twerk on a Plane
Highlights

ടെന്നീസ് കോര്‍ട്ടില്‍ പറന്നുനടക്കുന്ന സെറീനയെയാണ് നമ്മുക്ക് പരിചയം. എന്നാല്‍ പാം ബീച്ച് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന വില്യംസ് എന്ന ടെന്നീസ് ഇതിഹാസത്തെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. 

വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. അത്ര മനോഹരമായാണ് സെറീന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാഷന്‍ മാഗസിനായ വോഗിന്റെ ഫെബ്രുവരി ലക്കത്തിന്‍റെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ഇത്. വോഗിന്‍റെ ഫെബ്രുവരി ലക്കത്തിന്‍റെ കവര്‍പേജും സെറീനയും  കുഞ്ഞും ആണ്. 

സെറീനയുടെ ദീര്‍ഘമായ അഭിമുഖത്തോടൊപ്പമാണ് ഫെബ്രുവരി ലക്കം വോഗ് വിപണിയിലെത്തുന്നത്. അഭിമുഖത്തില്‍ മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം താരം മനസ്സുതുറക്കുന്നുണ്ട്. 

loader