പേരു തുടങ്ങുന്ന അക്ഷരവും വ്യക്തിയുടെ സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. എം എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരെ കുറിച്ച ചില കാര്യങ്ങള്‍. ഈ അക്ഷരം നാല് എന്ന സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവര്‍ക്ക് ആത്മീയ ജീവിതത്തില്‍ ഉറച്ച അടിത്തറ ഉണ്ട് എന്നാണു വിശ്വാസം. തങ്ങളുടെ വിശ്വാസത്തിനു വേണ്ടി പോരാടുന്നവരായിരിക്കും ഇവര്‍. പ്രണയത്തോടു തുറന്ന സമീപനം ആയിരിക്കില്ല. പ്രണയിക്കുന്നവരോട് ഇതു തുറന്നു പറയാന്‍ സമയമെടുക്കും.
ഇവര്‍ ഒരു കാര്യത്തിലും എടുത്തു ചാടി തീരുമാനമെടുക്കുന്നവരല്ല. ആലോചിച്ച് ഉറച്ചുമാത്രമായിരിക്കും തീരുമാനം എടുക്കുന്നത്. പലകാര്യങ്ങളിലും ഇവര്‍ ശക്തമായി വാദിക്കുന്നവരും അക്രമാസക്തരാകുന്നവരുമാണ്. പല വിഷയങ്ങളിലും തുടക്കത്തില്‍ ചാഞ്ചാടുന്ന പ്രകൃതക്കാരാണ്.
സത്യസന്ധരായ സ്വഭാവത്തിന് ഉടമകളായിരിക്കും. ആത്മവിശ്വാസം ഉള്ള ഇവര്‍ കരിയറില്‍ ഉയര്‍ന്ന വിജയം നേടും. മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ വിശ്വസ്തരും കഠിനപ്രയ്തനം ഉള്ളവരുമായിരിക്കും. മറ്റുള്ളവര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന കൂട്ടരാണ്.
