Asianet News MalayalamAsianet News Malayalam

രാത്രിയിൽ ചോറ് ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്...

രാത്രിയിൽ ചോറ് കഴിച്ചാൽ ശരീരഭാരം കൂടാം. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്.  രാത്രി ചപ്പാത്തി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല
 

Which Is Healthier, Rice or Chapati?
Author
Trivandrum, First Published Jan 26, 2019, 9:38 PM IST

രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി ചപ്പാത്തി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. 

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. സ്ഥിരമായി രാത്രി ചപ്പാത്തി കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊര്‍ജ്ജം. ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് ചപ്പാത്തി. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

Which Is Healthier, Rice or Chapati?

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ചപ്പാത്തി. ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണക‌രമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് വില്ലനാണ്. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. 

Follow Us:
Download App:
  • android
  • ios