പ്രോസസ്ഡ് ഫുഡ്  സ്ഥിരമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് പിടിപെടുക. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ്  കഴിക്കുന്നവരിൽ സെലിയാക് എന്ന രോ​ഗം പിടിപെടാമെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പഠനത്തിൽ പറയുന്നു. 

ചെറുകുടലിന്റെ തകരാർ ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നത് തടയുന്നു. പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ എന്നിവ. പ്രോസസ്ഡ് ഭക്ഷണങ്ങളിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. അത് ശരീരഭാരം കൂട്ടുകയും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ​ഗവേഷകനായ ആരോൺ ലെർനർ പറഞ്ഞു. പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പൊണ്ണത്തടി, ക്യാൻസർ, ദഹനസംബന്ധമായ രോ​ഗങ്ങൾ എന്നിവ പിടിപെടാം.

 ജർമനിയിലെ ആസ്കു കിപ്പ് ഇൻസിറ്റിട്ട്യൂറ്റിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.  ഫോർന്റിഴേസ് ഇൻ പീഡിയാട്രിക്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൃത്തിക്കുറവ്, അമിതമായുള്ള മരുന്നുകളുടെ ഉപയോ​ഗം, ജീവിതരീതി, മാനസിക സമ്മർദ്ദം എന്നിവയെല്ലാം സെലിയാക് എന്ന രോ​ഗം പിടിപെടുന്നതിന് ചില കാരണങ്ങളാണെന്ന് പഠനത്തിൽ പറയുന്നു.