വെറുതെയിരിക്കുമ്പോള്‍ നഖം കടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ചിലരില്‍ അങ്ങനെ കാണാറുണ്ട്. നഖംകടി ചിലരുടെ ശീലമാണ്. കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ശീലം പലര്‍ക്കും മുതിര്‍ന്നാലും ഉപേക്ഷിക്കാന്‍ സാധിക്കാറില്ല. നഖംകടിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അത്. അവ എന്തൊക്കെയാണെന്ന് നോക്കാം...
1, സൈമണ്ട് ഫ്രോയ്ഡ് തിയറി- പ്രമുഖ മനശാസ്‌ത്രജ്ഞനായ ഫ്രോയ്ഡ് സിദ്ധാന്തം പ്രകാരം മനശാസ്‌ത്രപരമായ ലൈംഗികതയുടെ വികാസമാണ് നഖംകടിയുടെ കാരണമെന്നാണ്. മറ്റുചില പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
2, മടുപ്പ്, ടെന്‍ഷന്‍, മാനസികസമ്മര്‍ദ്ദം- മടുപ്പ്, ടെന്‍ഷന്‍, മാനസികസമ്മര്‍ദ്ദം, ആകാംക്ഷ എന്നിവ അനുഭവപ്പെടുമ്പോഴും ചിലര്‍ നഖംകടിക്കും. ഏകാന്തത, ഇച്ഛാഭംഗം എന്നിവയും നഖംകടിക്കുള്ള കാരണമാണ്.
3, മാനസികപ്രശ്‌നങ്ങള്‍- ഭയം, അമിത ശ്രദ്ധ, അമിത വൃത്തി എന്നിവ മൂലമുള്ള ഒബ്സെസ്സീവ് കംപള്‍ഷന്‍ ഡിസോര്‍ഡര്‍, ഓപ്പോസിഷണല്‍ ഡിഫയന്റ് ഡിസോര്‍ഡ്(ഒഡിഡി) എന്നിവയുള്ളവരിലും നഖംകടി ശീലം കാണപ്പെടുന്നുണ്ട്.
4, സമ്പൂര്‍ണതാവാദം- എല്ലാ കാര്യങ്ങളിലും നല്ലരീതിയില്‍ത്തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്തെങ്കിലും ചെറിയ വീഴ്‌ച വന്നാല്‍ത്തന്നെ ഇത്തരക്കാര്‍ക്ക് സഹിക്കാനാകില്ല. ഇവരിലും നഖംകടി ശീലം കാണാറുണ്ട്.
5, നഖത്തിന്റെ പ്രശ്‌നങ്ങള്‍- മാനസികപ്രശ്‌നം മാത്രമല്ല നഖംകടിക്ക് കാരണം. നഖത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, തടിപ്പ് എന്നിവയൊക്കെ കാരണം ചിലര്‍ നഖംകടിക്കാറുണ്ട്. നഖംകടിക്കുമ്പോള്‍ ചൊറിച്ചില്‍ മൂലമുള്ള അസ്വസ്ഥത കുറയുമെന്ന് കരുതിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.
