ഭാരമേറിയ ഈ പന്ത് ഉയർത്താനായി കുരുന്ന് കഷ്ടപ്പെടുകയാണ്.  വളരെ ശ്രദ്ധിച്ച് അവൻ പന്ത് പതുക്കെ മുകളിലേയ്ക്ക് ഉയർത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

കുട്ടികളുടെ കുസൃതികള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തിലുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ആറ് കിലോ ഭാരമുള്ള വ്യായാമ പന്ത് മുകളിലേയ്ക്ക് ഉയർത്തുന്ന ഒരുവയസുകാരന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

ഭാരമേറിയ ഈ പന്ത് ഉയർത്താനായി കുരുന്ന് കഷ്ടപ്പെടുകയാണ്. വളരെ ശ്രദ്ധിച്ച് അവൻ പന്ത് പതുക്കെ മുകളിലേയ്ക്ക് ഉയർത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം കുറച്ച് സെക്കൻഡ് അത് വായുവിൽ തന്നെ നിർത്തിയിട്ട് വീണ്ടും തറയിൽ തിരികെ വയ്ക്കുന്നു. 

ടിക്ക് ടോക്കിലൂടെയും റെഡ്ഡിറ്റിലൂടെയും പ്രചരിച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഭാവിയിലെ കായിക താരം എന്നാണ് ഈ കുറുമ്പനെ കുറിച്ച് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

YouTube video player

Also Read: മുഖ്യമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്ത് താരമായി 'കുട്ടി ജേർണലിസ്റ്റ്'; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona