ഒക്ലഹോമയിലെ വീട്ടില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലാവുകയായിരുന്നു. വീട്ടില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മകന്‍ അമ്മയെ രക്ഷിക്കാനായി പൂളില്‍ ചാടുന്നത് കാണാം. 

അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് രക്ഷിച്ച് പത്തുവയസുകാരനായ മകന്‍. അമേരിക്കയിലാണ് സംഭവം. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു. 

ഒക്ലഹോമയിലെ വീട്ടില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലാവുകയായിരുന്നു. വീട്ടില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മകന്‍ അമ്മയെ രക്ഷിക്കാനായി പൂളില്‍ ചാടുന്നത് കാണാം. 

നീന്തുന്നതിനിടെ അമ്മ അപസ്മാര ലക്ഷണം കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മകന്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി അമ്മയെ രക്ഷിക്കുകയായിരുന്നു. മാതാവ് ലോറി കീനിയാണ് തനിക്ക് ഉണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലോറി കീനിയുടെ മകന്‍ ഗാവിയാണ് അമ്മയെ രക്ഷിച്ചത്. തന്നെ രക്ഷിച്ച മകനോട് നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ പങ്കുവച്ചത്. എബിസി ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങള്‍ ലക്ഷങ്ങളാണ് കണ്ടത്. ഇതോടെ മകനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Also Read: സ്വിമ്മിങ് പൂളിനടിയിൽ ക്യാറ്റ് വാക്കും പിന്നാലെ തലകുത്തി മറിയലും; വൈറലായി വീഡിയോ


ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ ആള്‍ ഫ്രീസറില്‍ കഴിഞ്ഞത് 11 ദിവസം

ബ്രസീലില്‍ നിന്നുള്ള ഒരു മീൻ പിടുത്തക്കാരൻ തന്‍റെ ബോട്ട് തകര്‍ന്ന് കടലില്‍ ജീവനും മരണത്തിനുമിടയില്‍ കഴിഞ്ഞത്11 ദിവസം. അതും ഒരു ഫ്രീസറിനകത്ത്. റൊമുലാഡോ റോഡ്രിഗസ് എന്ന നാല്‍പത്തിനാലുകാരനായ മീൻപിടുത്തക്കാരൻ തനിയെ ആണ് കടലില്‍ തന്‍റെ ബോട്ടുമായി യാത്ര തിരിച്ചത്. മത്സ്യബന്ധനം തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ തീര്‍ത്തും അവിചാരിതമായി ബോട്ടിന് കേടുപാട് സംഭവിക്കുകയും ബോട്ടില്‍ വെള്ളം കയറുകയുമായിരുന്നു. 

വെള്ളത്തില്‍ വീണുകഴിഞ്ഞപ്പോള്‍ വൈകാതെ മരണത്തിലേക്ക് പോകുമെന്ന് തന്നെയായിരുന്നു ഇദ്ദേഹം കരുതിയത്. എന്നാല്‍ ബോട്ടിനകത്തുണ്ടായിരുന്ന ഫ്രീസറില്‍ പിടി കിട്ടുകയും അതില്‍ കയറി ഇരിക്കുകയുമായിരുന്നു. കുടിക്കാൻ വെള്ളമോ, കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ 11 ദിവസം അതേ ഫ്രീസറില്‍ കഴിഞ്ഞു. സൂര്യന്‍റെ വെയിലും കടലില്‍ നിന്നുള്ള ഉപ്പുരസവും ഏറ്റ് ദേഹത്ത് മുറിവുകളായി. വെള്ളമില്ലാതെ ക്ഷീണിച്ചു. 

എങ്കിലും ഒടുവില്‍ പൊലീസ് കണ്ടെത്തുമ്പോഴും റോഡ്രിഗസ് ആരോഗ്യവാനായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാരോട് റോഡ്രിഗസ് ആദ്യം ആവശ്യപ്പെട്ടത് വെളളമായിരുന്നു. പിന്നീട് ഇവര്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എന്നാല്‍ നിയമവിരുദ്ധമായി കടലില്‍ മത്സ്യബന്ധനം നടത്തിയെന്ന കുറ്റത്തിന് ഇദ്ദേഹത്തിന് രണ്ടാഴ്ചയിലധികം ജയിലില്‍ കഴിയേണ്ടിവന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. അപകടം സംഭവിക്കുമ്പോള്‍ തന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തിയും ലംഘിച്ചായിരുന്നു റോഡ്രിഗസ് ഉണ്ടായിരുന്നത്. ഇതോടെയാണ് നിയമനടപടി വന്നത്.