ഉള്ളിൽ ഒരു ക്രോപ്ഡ് ടോപ്പ് ധരിക്കുന്നത് ലുക്കിന് കൂടുതൽ യുവത്വം നൽകുന്നു. ഹൂഡിയുടെയും പാന്റ്‌സിന്റെയും ടോണുകൾ തമ്മിലുള്ള ചെറിയ വ്യത്യാസം പ്രൊപ്പോർഷൻസ് മെച്ചപ്പെടുത്താൻ സഹായിക്കും..
സൗകര്യവും സ്റ്റൈലും ഒന്നിച്ച് നൽകുന്ന ഹൂഡിയ്ക്ക് എപ്പോഴും വൻഡിമാന്റാണ്. എളുപ്പം ധരിക്കാം എന്ന് മാത്രമല്ല ഇടാൻ വളരെ കംഫർട്ടബിളുമാണ്. പക്ഷേ, ഹൂഡി എന്നാൽ ഇപ്പോൾ ഔട്ടിംഗിനോ യാത്രയ്‌ക്കോ ഉള്ള ഒരു സാധാരണ വസ്ത്രം എന്ന ധാരണ മാറുകയാണ്. ഇനി ഹൂഡി ധരിക്കുമ്പോൾ മടുപ്പ് തോന്നില്ല.
സ്മാർട്ട് ലെയറിംഗിലൂടെയും കളർ ബാലൻസിലൂടെയും ഈ സാധാരണ വസ്ത്രത്തെ ഒരു പോളിഷ്ഡ് എവരിഡേ ലുക്ക് ആക്കി മാറ്റാമെന്ന് ഫാഷൻ ലോകത്തെ ശ്രദ്ധേയരായ മൂന്ന് യുവതാരങ്ങൾ തെളിയിക്കുന്നു.
1. ജാങ് വോണോങ്: 'മോണോ-ഗ്രേ ഈസ്'- ഒറ്റ നിറത്തിലെ അനായാസത
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഒരുമിച്ചിടുമ്പോൾ കിട്ടുന്ന 'പോളിഷ്ഡ് റിലാക്സ്ഡ്' ലുക്ക് ആണ് വോണോങ്ങിന്റെ സ്റ്റൈൽ ഹൈലൈറ്റ്. ഒരു ഗ്രേ സിബ്-അപ് ഹൂഡിയും അതിന് ചേർന്ന സ്വെറ്റ്-നിറ്റ് ഡ്രസ്സുമാണ് വോണോങ് ധരിക്കുന്നത്. ഒറ്റ നിറം തിരഞ്ഞെടുക്കുമ്പോൾ ശരീരം നീളമുള്ളതും മെലിഞ്ഞതുമായി തോന്നും. കൂടാതെ, മറ്റ് ആക്‌സസറികളുടെ സഹായമില്ലാതെ തന്നെ, വ്യത്യസ്ത തുണിത്തരങ്ങൾ തമ്മിലുള്ള കോൺട്രാസ്റ്റ് ശ്രദ്ധിക്കപ്പെടും. എയർപോർട്ട് ലുക്കായി ഇത് ഉപയോഗിക്കാം.
2. കരീന: Y2K-സ്‌പോർട്ടി എഡ്ജ് -ജിമ്മിൽ നിന്നും സ്ട്രീറ്റിലേക്ക്
തൊണ്ണൂറുകളുടെ അവസാനത്തെയും രണ്ടായിരത്തിന്റെ തുടക്കത്തിലെയും 'Y2K' ഫാഷൻ ട്രെൻഡിനെ അത്‌ലറ്റിക് സ്റ്റൈലുമായി ചേർത്തുവെച്ചാണ് കരീനയുടെ പരീക്ഷണം. ന്യൂട്രൽ നിറത്തിലുള്ള ഒരു ഹൂഡിയും, അതിനേക്കാൾ അൽപ്പം ലൈറ്റ് ആയ സ്വെറ്റ്‌പാൻ്റ്‌സും. ഉള്ളിൽ ഒരു ക്രോപ്ഡ് ടോപ്പ് ധരിക്കുന്നത് ലുക്കിന് കൂടുതൽ യുവത്വം നൽകുന്നു. ഹൂഡിയുടെയും പാന്റ്‌സിന്റെയും ടോണുകൾ തമ്മിലുള്ള ചെറിയ വ്യത്യാസം പ്രൊപ്പോർഷൻസ് മെച്ചപ്പെടുത്താൻ സഹായിക്കും. കട്ടിയുള്ള ഫ്ലീസ് വസ്ത്രങ്ങളുടെ ബൾക്ക് ഒഴിവാക്കാനായി സ്ലിം സൺഗ്ലാസുകൾപോലുള്ള ഷാർപ്പ് ആക്‌സസറികൾ ഉപയോഗിക്കുന്നത് ലുക്കിനെ കൂടുതൽ ലീൻ ആക്കും. ജിമ്മിലേക്കോ സുഹൃത്തുക്കളോടൊപ്പമുള്ള ഔട്ടിംഗിനോ പോകുമ്പോൾ ഈ സ്റ്റൈൽ സൂപ്പറാണ്.
3. വിൻ്റർ: ലോഗോ-പോപ്പ് സ്ട്രീറ്റ് -ബോൾഡ് കളർ ഹൈലൈറ്റ്
ലളിതമായ അടിസ്ഥാന വസ്ത്രങ്ങൾക്ക് ഒരു 'പഞ്ച്' നൽകുന്നതാണ് വിൻ്റർ സ്റ്റൈലിന്റെ പ്രത്യേകത. ബ്ലാക്ക് ഹൂഡിയും മുട്ടിന് മുകളിൽ വരുന്ന കറുത്ത സോക്സും ഉപയോഗിച്ച് ഒരു 'സ്ലീക്ക് ബേസ്' ഉണ്ടാക്കുന്നു. കറുപ്പ് പോലുള്ള ഒരു മോണോക്രോം ബേസിലേക്ക്, ഉയർന്ന നിറമുള്ള ഒരൊറ്റ ആക്‌സസറി മാത്രം ചേർക്കുക. ഉദാഹരണത്തിന്, ഫ്ലൂറസെന്റ് മഞ്ഞ സ്‌നീക്കറുകളോ അല്ലെങ്കിൽ ബ്രൈറ്റ് പിങ്ക് തൊപ്പിയോ ആകാം. ഇത് വസ്ത്രത്തിന് പെട്ടെന്ന് ഒരു എനർജി നൽകും. ഒരൊറ്റ പോപ്പ് ഓഫ് കളർ ലുക്കിന് ക്ലാരിറ്റി നൽകുകയും യുവത്വമുള്ള ഫീൽ നിലനിർത്തുകയും ചെയ്യും. ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്ക് പോസ് ചെയ്യാനും പെട്ടെന്നുള്ള മീറ്റിംഗുകൾക്കും ഈ ലുക്ക് പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ വാർഡ്രോബിലെ ഹൂഡികൾ ഇനി ബോറടിക്കില്ല. ഈ ഫാഷൻ ടിപ്പുകൾ ഉപയോഗിച്ച് അടുത്ത തവണ ഡി സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യ്തു നോക്കാവുന്നതാണ്.


