പ്രായത്തെ പോലും വെല്ലുന്ന പ്രകടനവുമായി ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അഞ്ചുവയസ് മാത്രം പ്രായമുള്ള കുരുന്ന് ഡ്രംസ് വായിക്കുന്ന വീഡിയോ ആണ്  സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡ്രംസിന് മുന്നില്‍ നിന്നുകൊണ്ട് മനോഹരമായി അവ വായിക്കുന്ന കുരുന്നിനെയാണ് ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഗാനത്തിനൊപ്പമാണ് ഈ മിടുക്കി ഡ്രംസ്  വായിക്കുന്നത്. 

 

വീഡിയോയിലുടനീളം സ്വന്തം പ്രകടനം ആസ്വദിച്ചുകൊണ്ടാണ് കുരുന്ന് ഡ്രംസ് വായിക്കുന്നത്. വീഡിയോ വൈറലായത്തോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 

Also Read: അമ്മയുടെ പാട്ടിന് മകന്റെ താളം; വൈറലായി കൊച്ചുമിടുക്കനും കുഞ്ഞിച്ചെണ്ടയും; വീഡിയോ കാണാം...