'കോമ്പാറ്റ് സ്പോര്‍ട്സ് ടുഡേ' ആണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. കൗതുകകരമായ മറ്റൊരു വിവരം കൂടി വീഡിയോ പങ്കുവച്ച കൂട്ടത്തില്‍ ഇവര്‍ കുറിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ പല വീഡിയോകളും നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കപ്പെടുന്നവയായിരിക്കും. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ക്കാണ് ഏറെ കാഴ്ക്കാരെ കിട്ടാറ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകളില്‍ മിക്കതും ഇങ്ങനെയുള്ളവയുമായിരിക്കും. 

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അമ്പതുകാരിയായ ഒരു സ്ത്രീയുടെ കിടിലൻ ഫൈറ്റ് ആണ് വീഡിയോയില്‍ കാണുന്നത്. 

'കോമ്പാറ്റ് സ്പോര്‍ട്സ് ടുഡേ' ആണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. കൗതുകകരമായ മറ്റൊരു വിവരം കൂടി വീഡിയോ പങ്കുവച്ച കൂട്ടത്തില്‍ ഇവര്‍ കുറിച്ചിരുന്നു. വീഡിയോയില്‍ കാണുന്ന അമ്പതുകാരി നോക്കൗട്ട് ചെയ്യുന്നത് തന്‍റെ മകന്‍റെ മുൻകാമുകിയായ പത്തൊമ്പതുകാരിയെ ആണത്രേ. 

സത്യത്തില്‍ ഇക്കാര്യമാണ് വീഡിയോ വൈറലായതിന് പിന്നിലെ കാരണമെന്ന് തന്നെ പറയാം. ഒരുപക്ഷേ പെണ്‍കുട്ടി ഇവരുടെ മകനെ വഞ്ചിച്ചതാകാം, അതിന്‍റെ വൈരാഗ്യമാകാം അവര്‍ ഇടിച്ചുതീര്‍ക്കുന്നത് എന്നും മറ്റും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നവര്‍ ഏറെയാണ്. ശരീരത്തിന്‍റെ ശക്തിയെക്കാളധികം മകനോടുള്ള സ്നേഹമാണ് ആ അമ്മയെ വിജയിപ്പിച്ചതെന്നും അതേസമയം ഫൈറ്റിന്‍റെ മുഴുവൻ ഭാഗം കണ്ടാലേ വിവരമെല്ലാം കൃത്യമാണെന്ന് പറയാൻ കഴിയൂ എന്നുമെല്ലാം കമന്‍റുകള്‍ കാണാം.

നികിത എന്നാണ് പെൺകുട്ടിയുടെ പേര്. സെക്കൻഡ് റൗണ്ടില്‍ നികിതയ്ക്ക് തന്‍റെ എതിരാളിയെ അടിച്ചിടാനുള്ള അവസരം കിട്ടുന്നുണ്ട്. പക്ഷേ നികിതയുടെ എല്ലാ ശ്രമങ്ങളെയും ഇവര്‍ ഡിഫൻഡ് ചെയ്ത് പരാജയപ്പെടുത്തുകയാണ്. പ്രായത്തിന്‍റെ ക്ഷീണം പോലും ഇവരെ അലട്ടുന്നില്ലെന്നതാണ് വീഡിയോ കണ്ട ഏവരെയും ആകര്‍ഷിച്ചിരിക്കുന്നത്. 

പോളണ്ടിലാണ് സംഭവമെന്നാണ് സൂചന. എന്തായാലും സ്പോര്‍ട്സ് പ്രേമികള്‍ മാത്രമല്ല- അതിന് പുറത്തുള്ളവരും വ്യാപകമായാണ് വീഡ‍ിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ചോറും ദോശയുമൊക്കെ കിട്ടുന്ന, ജപ്പാനിലെ ഇന്ത്യൻ ഹോട്ടല്‍; ഇതിനൊരു പ്രത്യേകതയുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo