കടലിനടിയിൽ നിന്ന് മുകളിലേക്ക് ചാടിവന്ന ഒരു തിമിംഗലത്തിന്റെയും അതുകണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന ഒരു കുട്ടിയുടേയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കടലിനെ ആസ്വദിച്ച് ബോട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു കുട്ടി. അപ്പോഴാണ്  കടലിൽ നിന്നൊരു തിമിംഗലം മുകളിലേക്ക് ഉയർന്നുചാടുന്നത്. ഇതുകണ്ടു അത്ഭുതപ്പെടുന്ന കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 

കാനഡയ്ക്ക് സമീപമുള്ള ദ്വീപിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. 

Also Read: കൂറ്റന്‍ തിമിംഗല സ്രാവിന്‍റെ പുറത്തുകയറി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ...