വിജനമായ ഒരിടം. കാറോടിച്ച് വരുന്ന ഒരാള്‍. ഇതിനിടെ റോഡില്‍ ഒരു കുഞ്ഞ് പൂച്ചയെ കാണുന്നു. സ്വാഭാവികമായും അതിനെ റോഡില്‍ നിന്ന് രക്ഷപ്പെടുത്തി മാറ്റാനോ, എന്താണ് സംഭവിക്കുന്നത് എന്നറിയാനോ കാറോടിച്ച് വരുന്നയാള്‍ ഇറങ്ങാമല്ലോ. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ പല വീഡിയോകളും ( Viral Video ) നാം കണ്ട് ആസ്വദിക്കാറുണ്ട്. ഇവയില്‍ കുട്ടികളുമായോ മൃഗങ്ങളുമായോ ( Animal Video ) ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാര്‍ ഏറെയാണ്. എന്തെന്നാല്‍ ഇവ പെട്ടെന്ന് തന്നെ മനസിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്നെല്ലാം മോചിപ്പിച്ച് സന്തോഷത്തിലേക്ക് നയിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിജനമായ ഒരിടം. കാറോടിച്ച് വരുന്ന ഒരാള്‍. ഇതിനിടെ റോഡില്‍ ഒരു കുഞ്ഞ് പൂച്ചയെ കാണുന്നു. സ്വാഭാവികമായും അതിനെ റോഡില്‍ നിന്ന് രക്ഷപ്പെടുത്തി മാറ്റാനോ, എന്താണ് സംഭവിക്കുന്നത് എന്നറിയാനോ കാറോടിച്ച് വരുന്നയാള്‍ ഇറങ്ങാമല്ലോ. 

അതുതന്നെ സംഭവിച്ചു. ഷൂട്ടറായ റോബര്‍ട്ട് ബ്രാന്‍റ്ലി എന്നയാളായിരുന്നു കാറിലുണ്ടായിരുന്നത്. റോബര്‍ട്ട് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത്, റോഡിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞിനെ എടുക്കുന്നതും അതിനെ ഓമനിക്കുന്നതുമെല്ലാം പകര്‍ത്തുകയാണ് ( Animal Video ). 

പെട്ടെന്നാണ് അപ്രതീക്ഷിതമായ സംഭവം. റോഡരികില്‍ നിന്നുള്ള കുറ്റിക്കാട്ടില്‍ നിന്ന് ഒന്നിന് പിന്നാലെ ഒന്നെന്ന മട്ടില്‍ ഒരു പറ്റം പൂച്ചക്കുഞ്ഞുങ്ങള്‍ റോഡിലേക്ക് ഇരച്ചുവരികയാണ്. എല്ലാവരും റോബര്‍ട്ടിനെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നു. ഏറെ രസകരമാണ് ഈ വീഡിയോ. 

View post on Instagram

സംഭവം കണ്ടവരെല്ലാം ( Viral Video ) ആ പൂച്ചക്കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്നാണ് ചോദിക്കുന്നത്. ഇതിന് പിന്നാലെ വീണ്ടും റോബര്‍ട്ട് വീഡിയോ പങ്കുവച്ചു. തന്‍റെ വാഹനത്തിനുള്ളില്‍ ആ പൂച്ചക്കുഞ്ഞുങ്ങളെയെല്ലാം കയറ്റി കൊണ്ടുപോവുകയാണ് റോബര്‍ട്ട്. അവയെ അവിടെ ഉപേക്ഷിക്കാതിരുന്ന റോബര്‍ട്ടിന്‍റെ മനസിനെ വീ‍ഡിയോ കണ്ടവരും അഭിനന്ദിച്ചു. 

പിന്നീട് പലപ്പോഴായി പൂച്ചക്കുഞ്ഞുങ്ങളുടെ പല വീഡിയോകളും റോബര്‍ട്ട് പങ്കുവച്ചിട്ടുണ്ട്. ഒരുപാട് സന്തോഷവും തമാശയും ഒരുപോലെ അനുഭവപ്പെടുത്തുന്നതാണ് പൂച്ചക്കുഞ്ഞുങ്ങളുടെ വീഡിയോകളെല്ലാം തന്നെ. 

View post on Instagram

Also Read:- പാതിരാത്രി വെളിച്ചം പോലുമില്ലാതെ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വീഡിയോ