Asianet News MalayalamAsianet News Malayalam

പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ ഒരു എളുപ്പവഴി!

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കും.

a simple easy tip to whiten teeth
Author
Thiruvananthapuram, First Published Aug 19, 2020, 3:51 PM IST

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കും. 

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. മഞ്ഞ നിറത്തിലുള്ള മഞ്ഞള്‍  ഇതിന് സഹായിക്കുമോ എന്ന് സംശയം തോന്നാം. എന്നാല്‍ ഇത് ഫലം നല്‍കുമെന്നാണ് വിദഗ്ധര്‍ പോലും പറയുന്നത്. 

ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും. 

അതുപോലെതന്നെ, പല്ലിന്‍റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം. പെട്ടെന്ന് എന്തെങ്കിലും പാര്‍ട്ടിക്കോ മറ്റോ പോകുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനും സഹായിക്കും. 

Also Read: അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് സ്ക്രബ് ഉണ്ടാക്കാം; വീഡിയോ പങ്കുവച്ച് മലൈക...

Follow Us:
Download App:
  • android
  • ios