താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു.

നടി അനു ജോസഫിനെ കുറിച്ച് പറയുമ്പോള്‍, ആദ്യം ഓര്‍ക്കുക ആ കരുത്തുറ്റ നീണ്ട തലമുടി തന്നെയാണ്. എന്താണ് ഈ ഇടതൂർന്ന മുടിയുടെ രഹസ്യം? ഇപ്പോഴിതാ അനു ജോസഫ് തന്നെ തന്‍റെ മുടിയുടെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനു ഇക്കാര്യം പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്താണ് തലമുടിയെ പരിചരിക്കുന്നത് എന്നും അനു പറഞ്ഞു. താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു.

എങ്ങനെയാണ് ഈ സ്പെഷ്യല്‍ എണ്ണ തയ്യാറാക്കുന്നത് എന്നും അനു വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ആദ്യം രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ചൂടാക്കി എടുക്കണം. ഇത് ചൂടാറുമ്പോൾ തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകണം.

Also Read: താരനകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാടന്‍ രീതി ; വീഡിയോയുമായി രശ്മി സോമന്‍...