ഈ ഫേസ് പാക്ക് മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാനും ചർമ്മ സൗന്ദര്യം നിലനിർത്താനും സഹായിക്കുമെന്നും ഭാഗ്യശ്രീ പറയുന്നു. 

മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാൻ താൻ ദിവസവും ഉപയോഗിക്കുന്ന ഫേസ് പാക്ക് പരിചയപ്പെടുത്തി ബോളിവുഡ് നടി ഭാഗ്യശ്രീ. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് എളുപ്പത്തിൽ തയാറാക്കാനാവുന്ന ഈ ഫേസ് പാക്ക് ഭാഗ്യശ്രീ ആരാധകര്‍ക്കായി പങ്കുവച്ചത്. 

ഓട്സ്, പാൽ, തേൻ എന്നിവ ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത്. അൽപം ഓട്സ് പൊടിച്ച് അതിലേക്ക് ഒരു ടീസ്പൂൺ തേനും പാലും ഒഴിച്ച് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകണം. 

View post on Instagram

ഇത് മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാനും ചർമ്മ സൗന്ദര്യം നിലനിർത്താനും സഹായിക്കുമെന്നും ഭാഗ്യശ്രീ പറയുന്നു. ഓട്സ് മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യും. പാലിന് ടോണറായി പ്രവർത്തിക്കാനുള്ള കഴിവുണ്ട്. തേൻ ചർമ്മത്തിന്റെ ആർദ്രത നിലനിർത്തുകയും ചെയ്യുമെന്ന് താരം വീഡിയോയിലൂടെ പറയുന്നു. 

View post on Instagram

1989ല്‍ പുറത്തിറങ്ങിയ 'മേം നേ പ്യാര്‍ കിയാ' എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സജീവ സാന്നിധ്യമായി നിൽക്കുന്ന താരം വർക്കൗട്ട് വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

View post on Instagram
View post on Instagram

Also Read: വർക്കൗട്ട് രസകരമാക്കാനുള്ള വഴി പങ്കുവച്ച് ഭാ​ഗ്യശ്രീ; വീഡിയോ...