ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിന്‍റെ പ്രത്യേകത. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹങ്ക സെറ്റ്. 

ദുൽഖർ സൽമാൻ നായകനായി എത്തിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ (malavika mohanan). നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ മാളവികയുടെ ഫാഷന്‍ (fashion) സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് (photos) സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്ത ഡിസൈനർ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത ലെഹങ്ക ധരിച്ചുള്ള മാളവികയാണ് ചിത്രങ്ങളിലുള്ളത്.

View post on Instagram

ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിന്‍റെ പ്രത്യേകത. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹങ്ക സെറ്റ്. ഇറക്കമാർന്ന കഴുത്താണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. കല്ലുകൾ പതിപ്പിച്ച ചോക്കർ നെക്ലസും ഹെവി കമ്മലുകളും ആണ് ആക്സസറീസ്. അയഞ്ഞതും നനഞ്ഞു കിടക്കുന്നതും പോലെ തോന്നിക്കുന്നതായിരുന്നു ഹെയർസ്റ്റൈൽ. 

View post on Instagram

ഷീഹ്ലാ ഖാൻ ഒരുക്കിയ ഒരുക്കിയ മറ്റ് ചില ലെഹങ്കകളും താരം ധരിച്ചിരുന്നു. അതില്‍ മിന്‍റ് ഗ്രീൻ നിറത്തിലുളള ലെഹങ്ക ഏറെ പ്രശംസ നേടിയിരുന്നു. ചെറിയ സ്ലീവുകളുള്ള ബ്ലൗസും ഫ്ളോറൽ എംബ്രോയ്ഡറിയോടെയുള്ള സ്കേർ‌ട്ടുമായിരുന്നു പ്രത്യേകത. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ് വേണ്ട; വിവാഹവസ്ത്രത്തില്‍ പരീക്ഷണം നടത്തി അനുഷ്ക