ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയിലേയ്ക്ക് എത്തിയത്. സിനിമയിൽ നിന്ന് താത്‌ക്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ദുബൈ ഫാഷന്‍ സൂചിപ്പിക്കുന്നതാണ് മീരയുടെ ഓരോ ചിത്രങ്ങളും. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ മീര പങ്കുവച്ച ചില ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്.

ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത് കുറച്ചധികം നാളായി പിടിച്ചുനില്‍ക്കുന്ന ഒരു വസ്ത്രമാണ് ഗൗണ്‍. എന്നാല്‍ ഗൗണില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് ഫാഷന്‍ ലോകത്ത് നടക്കുന്നുണ്ട്. ഇളം നീല നിറത്തിലുള്ള ഗൗണ്‍ ആണ് മീര ധരിച്ചിരിക്കുന്നത്. നെറ്റിന്‍റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്ക് ഗൗണിനെ മനോഹരമാക്കുന്നു.  

 

കടലിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു വീഡിയോയും മീര തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മീരയുടെ പോസ്റ്റ് വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. 

 

Also Read: ഗ്രീന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി സണ്ണി ലിയോണ്‍; ബാത്ത്ടബില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍!