ട്രെയിൻ നിര്‍ത്തിയപ്പോള്‍ ആശാന്‍ ചാടി ഇറങ്ങുകയും ചെയ്തു. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാണ്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഒരു നായയുടെ വീഡിയോ ആണ്. 

ഓടുന്ന ട്രെയിനിനുള്ളില്‍ നില്‍ക്കുകയാണ് നായ. വാതിലിനോട് ചേര്‍ന്ന് പുറത്തേയ്ക്ക് നോക്കിയാണ് നില്‍പ്പ്. ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താനായി ക്ഷമയോടെ കാത്തിരിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ട്രെയിൻ നിര്‍ത്തിയപ്പോള്‍ ആശാന്‍ ചാടി ഇറങ്ങുകയും ചെയ്തു.

View post on Instagram

വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. നായയുടെ മിടുക്കിനെയും ക്ഷമയെയും അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.

Also Read: പൂച്ചയെ പാലൂട്ടി തെരുവ് നായ; വൈറലായി വീഡിയോ...