2019ലെ തിരുവോണത്തിന് പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്. ഇത്തവണത്തെ കളര്‍ കോഡ് പച്ചയാണ്. കസവു സാരിയോടൊപ്പം പച്ചയുടെ പല ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കൃഷ്ണ കുമാര്‍. താരത്തിന് മാത്രമല്ല മൊത്തം കുടുംബത്തിനും ആരാധകര്‍ ഏറെയാണ്. മകളും നടിയുമായ അഹാന മുതല്‍ ഇളയ മകളായ ഹന്‍സിക വരെ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളാണ്. ഇപ്പോഴിതാ കുടുംബത്തിന്‍റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്. പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്. ഇത്തവണത്തെ കളര്‍ കോഡ് പച്ചയാണ്. കസവു സാരിയോടൊപ്പം പച്ചയുടെ പല ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്.

View post on Instagram
View post on Instagram

ഇളം പച്ച നിറത്തിലുള്ള ബ്ലൗസാണ് അഹാന ധരിച്ചത്. കടും പച്ച നിറമാണ് ഇഷാനിയും ഹന്‍സികയും തിരഞ്ഞെടുത്തത്. പച്ച നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് കൃഷ്ണകുമാര്‍ ധരിച്ചത്. എല്ലാവരും ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

 'ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്' എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. 2019ലെ തിരുവോണത്തിന് പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്. 

View post on Instagram
View post on Instagram

Also Read: ഉത്രാടദിനത്തിൽ 'ട്രെന്‍ഡി' കസവുസാരിയില്‍ തിളങ്ങി രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona