ഇന്‍സ്റ്റഗ്രാമിലൂടെ അയാത്ത് തന്നെയാണ് വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്‍റെ ഡാൻസ് വീഡിയോ വൈറലാവുകയും ചെയ്തു. 

ആളൊഴിഞ്ഞ വിമാനത്തില്‍ തകര്‍പ്പനൊരു നൃത്തപ്രകടനം നടത്തുന്ന ഒരു എയർ ഹോസ്റ്റസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍ഡിഗോയുടെ എയർ ഹോസ്റ്റസായ അയാത്താണ് വിമാനത്തിനുള്ളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നത്. ശ്രീലങ്കൻ ഗായകൻ യോഹാനി ദിലോക ഡി സിൽവയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് അയാത്തിന്‍റെ കിടിലന്‍ ഡാന്‍സ്.

ഇന്‍സ്റ്റഗ്രാമിലൂടെ അയാത്ത് തന്നെയാണ് വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്‍റെ ഡാൻസ് വീഡിയോ വൈറലാവുകയും ചെയ്തു. ഇതുവരെ പതിമൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. 

View post on Instagram

യൂണിഫോമിൽ തന്നെ ചുവടുവച്ച അയാത്തിന്‍റെ വീഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. അയാത്തിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.

Also Read: 'ഇതൊക്കെ എന്ത്'; കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശി; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona