ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചെങ്കിലും അതിലൂടെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ തന്നെയാണ്. അത്തരത്തില്‍ സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് താരങ്ങളുടെയും വീഡിയോകള്‍ നാം കണ്ടതാണ്. ഐശ്വര്യ റായിയുടേയും ദീപിക പദുക്കോണിന്റെയും നയന്‍ താരയുടെയുമൊക്കെ അപരകളെ നാം കണ്ടതാണ്. 

ഇപ്പോഴിതാ വീണ്ടും ഐശ്വര്യ റായിയുടെ അപര ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ആംനാ ഇമ്രാന്‍ എന്ന പെണ്‍കുട്ടിയാണ് ഐശ്വര്യയുമായുള്ള സാദൃശ്യത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്നത്. 

പാകിസ്താന്‍ സ്വദേശിയായ ആംന ഐശ്വര്യയെപ്പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്താണ് ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയെ കാണാന്‍ ഐശ്വര്യയെപ്പോലുണ്ടെന്ന് പലരും പറഞ്ഞതോടെയാണ് ഇത്തരത്തില്‍ ആംന മേക്കപ്പും വസ്ത്രധാരണവും ചെയ്ത് ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. 

 

ഐശ്വര്യയുടെ സിനിമകളിലെ രംഗങ്ങളും പാട്ടുമൊക്കെ ആംന വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആവുകയും ചെയ്തു.

 

Also Read: ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍; വൈറലായി ടിക് ടോക് താരം...