ലോക്ഡൗണിന് മുമ്പേ തന്നെ യൂട്യൂബില്‍ പാചക വീഡിയോകളുമായി സജീവമായിരുന്നു ബോളിവുഡിന്റെ പ്രിയപ്പെട്ട യുവതാരം ആലിയ ഭട്ട്. ഇത്തരത്തിലൊരു വീഡിയോയില്‍ തന്റെ വീട്ടുജോലിക്കാരില്‍ ചിലരെയെല്ലാം ആലിയ പരിചയപ്പെടുത്തിയിരുന്നു. പൊതുവേ, വീട്ടുജോലിക്കാരെ പോലെയുള്ള വിഭാഗങ്ങളെ പരസ്യമായി പരിഗണിക്കാന്‍ താരങ്ങള്‍ മടി കാണിക്കാറുണ്ട് 

സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ലോക്ഡൗണ്‍ കാലം കൂടിയെത്തിയതോടെ മിക്ക താരങ്ങളും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാകാന്‍ തുടങ്ങി. 

എന്നാല്‍ ലോക്ഡൗണിന് മുമ്പേ തന്നെ യൂട്യൂബില്‍ പാചക വീഡിയോകളുമായി സജീവമായിരുന്നു ബോളിവുഡിന്റെ പ്രിയപ്പെട്ട യുവതാരം ആലിയ ഭട്ട്. ഇത്തരത്തിലൊരു വീഡിയോയില്‍ തന്റെ വീട്ടുജോലിക്കാരില്‍ ചിലരെയെല്ലാം ആലിയ പരിചയപ്പെടുത്തിയിരുന്നു. 

പൊതുവേ, വീട്ടുജോലിക്കാരെ പോലെയുള്ള വിഭാഗങ്ങളെ പരസ്യമായി പരിഗണിക്കാന്‍ താരങ്ങള്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ ആലിയയും രണ്‍ബീറും അവരുടെ കുടുംബവും ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആലിയയുടെ വീട്ടുജോലിക്കാരിയായ റാഷിദയുടെ ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ തന്നെ ഇതിന് തെളിവാണ്. 

View post on Instagram

View post on Instagram

ആലിയയ്ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രങ്ങളും, ആലിയയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ മഹേഷ് ഭട്ടിനും, ഭാര്യ സോണിക്കുമെല്ലാം ഒപ്പമുള്ള വീഡിയോകളും റാഷിദ ഇടയ്ക്ക് തന്റെ ഇന്‍സ്റ്റ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. 

View post on Instagram

ഇപ്പോഴിതാ തന്റെ പിറന്നാള്‍, ആലിയയും സഹോദരി ഷഹീന്‍ ഭട്ടും, മഹേഷ് ഭട്ടും, സോണിയും ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റാഷിദ. ഷഹീനും, ആലിയയും മറ്റ് വീട്ടുജോലിക്കാരും ഒരുമിച്ച് പിറന്നാള്‍ ആശംസിച്ച് പാട്ട് പാടിക്കൊണ്ട് കേക്ക് മുറിക്കുന്നതാണ് ഒരു വീഡിയോ. 

View post on Instagram

കേക്ക് കഴിക്കാന്‍ പക്ഷേ ആലിയ തയ്യാറായില്ല. താന്‍ ഡയറ്റ് തുടങ്ങിയതേയുള്ളൂ, ഇപ്പോള്‍ തന്നെ അത് ലംഘിക്കാന്‍ പറ്റില്ലെന്ന് സ്‌നേഹപൂര്‍വ്വം പറഞ്ഞൊഴികുയാണ് ആലിയ. മഹേഷ് ഭട്ടിനും സോണിക്കുമൊപ്പമുള്ള വീഡിയോയിലാകട്ടെ, ഇരുവരും കേക്ക് മുറിച്ച് റാഷിദയ്ക്ക് വായില്‍ വച്ച് കൊടുക്കുന്നുണ്ട്. ആലിയയ്‌ക്കൊപ്പമുള്ള വീഡിയോയ്ക്ക് 'സ്വപ്നതുല്യമായ പിറന്നാള്‍' എന്നും മഹേഷ് ഭട്ടിനും സോണിക്കുമൊപ്പമുള്ള വീഡിയോയ്ക്ക് 'ഞാന്‍ ഭാഗ്യവതിയാണ്' എന്നുമായിരുന്നു റാഷിദയുടെ അടിക്കുറിപ്പ്. 

View post on Instagram

നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീട്ടുജോലി ചെയ്യുന്നവരെ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണുകയെന്നും അതില്‍ നിന്ന് വ്യത്യസ്തമാവുകയാണ് ഭട്ട് കുടുംബമെന്നും ആരാധകര്‍ കുറിക്കുന്നു.

Also Read:- 'സന്തോഷം തോന്നിക്കുന്ന ഡിസൈന്‍'; ഇത് ആലിയയുടെ പുത്തന്‍ ഓഫീസ്...