ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും ഒടുവില്‍ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അവധിയാഘോഷത്തിന്‍റെ ചിത്രങ്ങളാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ബീച്ചില്‍ നിന്നുള്ള ചിത്രത്തില്‍ ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള പ്രിന്‍റഡ് ബിക്കിനിയില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. 

 

ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമാണ് മാലിദ്വീപ്. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലിദ്വീപ് മിക്ക സിനിമാതാരങ്ങളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ്. 

Also Read: കുഞ്ഞുമറിയത്തിന് ആലിയ ഭട്ടിന്റെ സർപ്രൈസ്; സന്തോഷം പങ്കുവച്ച് ഡിക്യു !