ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. കാമുകനും നടനുമായ രൺബീർ കപൂറിനൊപ്പമുള്ള ആലിയയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ആലിയ ധരിച്ച ബ്ലാക്ക് ഔട്ട്ഫിറ്റിന്‍റെ പുറകെയാണ് ഇപ്പോള്‍ ഫാഷന്‍ ലോകം. കറുപ്പ് സാറ്റിന്‍ ബ്രാലെറ്റും ഹൈ റൈസ് ബ്ലാക്ക് ഡെനീമും ആയിരുന്നു ആലിയയുടെ വേഷം. പഫ് ബലൂൺ സ്ലീവ്സും നെക്‌ലൈനുമാണ് ബ്രാലെറ്റിന്‍റെ പ്രത്യേകത. ലൂസ് ഫിറ്റിങ് സ്റ്റൈലിലുള്ളതായിരുന്നു ബ്ലാക്ക് ഡെനീം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Lehr (@lakshmilehr)

 

ചെയിനുള്ള ഒരു കറുപ്പ് ബാഗും സ്ട്രാപ് ഹീൽസും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. പോണിടെയ്ൽ ഹെയർ സ്റ്റൈലും ഡ്വെവി മേക്കപ്പുമാണ് ആലിയ തെരഞ്ഞെടുത്തത്. 

 

Also Read: ഗ്രീന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി സണ്ണി ലിയോണ്‍; ബാത്ത്ടബില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍!