പർപ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്. 

നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രങ്ങളാണ് എലീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പർപ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

താൻസ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിലുള്ള ലെഹങ്ക എംബ്രോയ്ഡറിയാല്‍ മനോഹരമാണ്. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. വിവാഹനിശ്ചയത്തിനും താൻസ് കൗച്ചറാണ് എലീനയ്ക്കായി വസ്ത്രം ഒരുക്കിയത്.

View post on Instagram

ഓഗസ്റ്റ് 30ന് ആണ് എലീനയും രോഹിത് പ്രദീപും വിവാഹിതരാകുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് വിവാഹം. 

View post on Instagram

Also Read: ഗോൾഡൻ ലെഹങ്കയില്‍ എലീന; വിവാഹനിശ്ചയത്തിന്‍റെ വസ്ത്രത്തിലുമുണ്ട് ഒരു പ്രത്യേകത!

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona