സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ യുവാവിന്‍റെ തൊട്ടടുത്ത് ചീങ്കണ്ണി. സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

'വെന്‍ ആനിമല്‍സ് അറ്റാക്ക്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു യുവാവ് സ്വിമ്മിങ് പൂളിൽ നീന്തുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം അരികില്‍ ചീങ്കണ്ണിയെത്തുകയായിരുന്നു. ഒരു നിമിഷം പകച്ചുനിന്ന യുവാവിനെ ആക്രമിക്കാനായി ചീങ്കണ്ണി തുനിഞ്ഞതും യുവാവ് ഭയന്ന് ഓടി പൂളിന് മുകളിലേയ്ക്ക് കയറി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.

 

വീഡിയോ കണ്ട് ഭയന്നിരിക്കുകയാണ് സൈബര്‍ ലോകവും. റീട്വീറ്റുകളും കമന്‍റുകളും ആയി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

Also Read:'ചുമ്മാതല്ല, ഈ വീഡിയോ വെെറലായത്, കണ്ടവർ പറയുന്നു' ; പുല്ല് തിന്നുന്ന ജിറാഫിന്റെ വീഡിയോ കാണാം...