Asianet News MalayalamAsianet News Malayalam

ചര്‍മ്മത്തിനും തലമുടിക്കും ബദാം ഓയില്‍; ചെയ്യേണ്ടത് ഇത്രമാത്രം...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ബദാം ഓയില്‍ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കാം.

almond oil for skin and hair
Author
Thiruvananthapuram, First Published Jan 28, 2021, 10:45 AM IST

പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ,  ഒട്ടനവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ളതും പലതരം ഉപയോഗങ്ങൾക്ക് പേരുകേട്ടതുമാണ് ബദാം എണ്ണ അഥവാ ആൽമണ്ട് ഓയില്‍. 

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. അതുകൊണ്ടുതന്നെ, ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ബദാം ഓയില്‍ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. 

almond oil for skin and hair

 

ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കാം. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും സംരക്ഷണത്തിനായി ബദാം ഓയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ഒന്ന്...

ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കും. ഇതിനായി മുഖത്ത് ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന് നല്ലതാണ്. 

രണ്ട്...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ബദാം ഓയില്‍ സഹായിക്കും. ഇതിനായി രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യാം. 

മൂന്ന്...

സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറാനും ബദാം ഓയില്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ച്  10 മിനിറ്റ് മസാജ് ചെയ്യാം. 

നാല്...

ബദാം ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്‌ചയിലൊരിക്കൽ ഇത് ചെയ്‌താൽ നിറം വർധിക്കും.

അഞ്ച്...

മുഖത്തെ കറുത്തപാടുകൾ മാറാന്‍ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി.

ആറ്...

ബദാം ഓയിൽ സ്‌ഥിരമായി പുരട്ടുന്നത് ചുണ്ടിലെ വരൾച്ചയും കറുപ്പും മാറാന്‍ സഹായിക്കും. 

ഏഴ്...

കേശസംരക്ഷണത്തിനും  ബദാം ഓയിൽ ഉത്തമമാണ്. ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കുന്നത് തലമുടിക്കു നീളവും കരുത്തും വർധിക്കാനും തിളക്കമേറാനും സഹായിക്കും. ഇതിനായി ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യാം. 

Also Read:മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്ക്!

Follow Us:
Download App:
  • android
  • ios