അമേയ തന്നെയാണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പമുള്ള താരത്തിന്‍റെ അടിക്കുറിപ്പാണ് ഇതില്‍ ആരാധകരുടെ ശ്രദ്ധ നേടിയത്.  

ഫിറ്റ്‌നസിന്റെ (Fitness) കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും (Movie Stars). ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാളത്തിലെ യുവ താരങ്ങള്‍ വരെ ഫിറ്റ്‌നസ് ഗോളുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. നടന്മാര്‍ മാത്രമല്ല, നടിമാരും ജിമ്മില്‍ പോവുകയും മുടങ്ങാതെ വര്‍ക്കൗട്ടും ഡയറ്റുമൊക്കെ ശ്രദ്ധിക്കുന്നവരാണ്. 

ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള നടി അമേയ മാത്യുവിന്‍റെ (Ameya Mathew) ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേയ തന്നെയാണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പമുള്ള താരത്തിന്‍റെ അടിക്കുറിപ്പാണ് ഇതില്‍ ആരാധകരുടെ ശ്രദ്ധ നേടിയത്. 

'നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മൾ ലൈഫിൽ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്… കളിയാക്കലുകൾക്കും, പുച്ഛങ്ങൾക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്... Believe in yourself n’ never give up'- എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്. 

View post on Instagram


മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് അമേയ. മോഡലിംഗും സിനിമയും താരത്തെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടത്ര സഹായിച്ചില്ലെങ്കിലും കരിക്ക് വെബ് സിരീസിലെ വേഷം താരത്തെ മലയാളികള്‍ തിരിച്ചറിയുന്ന തരത്തിലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 

Also Read: 'നിങ്ങളുടെ ഹൃദയം ആ​ഗ്രഹിക്കുന്നത് ചെയ്യൂ'; ഇഷ്ടഭക്ഷണം കഴിക്കുന്ന കരീന കപൂർ