രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  

മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം ഇന്ന് അംബാനിയുടെ വസതിയായ ആന്റീലിയിൽ നടന്നു. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഗോള്‍ഡണ്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചത്. ബ്ലൂ ഔട്ട്ഫിറ്റാണ് ആനന്ദ് ധരിച്ചത്. വധുവിന്റെ വീട്ടുകാർ സമ്മനങ്ങളും പഴങ്ങളും പലഹാരങ്ങളുമായി വരന്റെ വീട്ടിലെത്തുന്നതായിരുന്നു ഇന്നത്തെ ചടങ്ങ്. ഗുജറാത്തി ആചാരപ്രകാരമുള്ള ചടങ്ങാണിത്. വീട്ടുകാരുടെ അനുഗ്രഹം തേടിയശേഷം ആനന്ദും രാധികയും മോതിരങ്ങൾ കൈമാറി. ചടങ്ങില്‍ നിത അംബാനിയുടെ സര്‍പ്രൈസ് നൃത്തവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം കുടുംബം മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്തു. ഇതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. 

View post on Instagram

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്. 

അതേസമയം ചൊവ്വാഴ്ച നടന്ന രാധികയുടെ മെഹന്ദി ചടങ്ങ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയും ഒരുക്കിയ പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്. ക്രോപ്പ്ഡ് ഹൈംലൈനും വ്യത്യസ്ത നിറങ്ങള്‍ കൂടിച്ചേര്‍ന്ന എംബെല്ലിഷ്‌മെന്റുകളും ഫ്‌ളോറല്‍ ഡിസൈനും മിററുകളും ലെഹങ്കയെ കൂടുതല്‍ ആകര്‍ഷകമാക്കി. മരതക കല്ലുകള്‍ പതിച്ച ഹെവി ആഭരണങ്ങളാണ് ഇതിനൊപ്പം രാധിക ധരിച്ചത്.

View post on Instagram

Also Read: പര്‍പ്പിള്‍- ഗ്രീന്‍ സല്‍വാറില്‍ തിളങ്ങി ഇഷ അംബാനി; ചിത്രങ്ങള്‍ വൈറല്‍