മാലദ്വീപില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന ബോളിവുഡ് നടി അനന്യ പാണ്ഡേയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിക്കിനിയില്‍ അതിമനോഹരിയായിരിക്കുകയാണ് താരം. അനന്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

'2020ലെ അവസാനത്തേതും ഏറ്റവും മനോഹരവുമായ അസ്തമയ'മെന്ന അടിക്കുറിപ്പോടെ കടലില്‍ ഡോള്‍ഫിനുകള്‍ നീന്തുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മനോഹരമായ മള്‍ട്ടികളര്‍ ഫ്ലോറല്‍ ടോപ്പും മിനി സ്കര്‍ട്ടും ഹാറ്റുമണിഞ്ഞ്‌ നില്‍ക്കുന്ന അനന്യയുടെ ചിത്രവുമുണ്ട്.

 

സ്നാക്സിന്‍റെ പാത്രങ്ങള്‍ക്കരികില്‍ പിങ്ക് ബിക്കിനിയണിഞ്ഞ് ഇരിക്കുന്ന മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. 

 

Also Read: ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരം...