കാട്ടിലൂടെ സഞ്ചാരികളുമായി പോവുകയായിരുന്നു ട്രക്ക് അപ്രതീക്ഷിതമായാണ് കുഞ്ഞുങ്ങളുമായി നടന്നുനീങ്ങിയ കാട്ടാനക്കൂട്ടത്തിന് മുന്നിലെത്തിയത്. 

വനപാതയിലൂടെ വിനോദ സഞ്ചാരികൾ (tourists) സഞ്ചരിച്ച സഫാരി ട്രക്കിനെ (safari truck) ആക്രമിച്ച് കാട്ടാന (wild elephant). ഇതിന്‍റെ ഭയാനകമായ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ (social media) വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ (south africa) ലിംപോപോയിലെ സെലാറ്റി ഗെയിം റിസര്‍വിലാണ് സംഭവം നടന്നത്. 

തലനാരിഴയ്ക്കാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കാട്ടിലൂടെ സഞ്ചാരികളുമായി പോവുകയായിരുന്നു ട്രക്ക് അപ്രതീക്ഷിതമായാണ് കുഞ്ഞുങ്ങളുമായി നടന്നുനീങ്ങിയ കാട്ടാനക്കൂട്ടത്തിന് മുന്നിലെത്തിയത്. അക്കൂട്ടത്തിലെ ഒരു കാട്ടാന ട്രക്കിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. 

ശേഷം ആന സഫാരി ട്രക്ക് തുമ്പിക്കൈകൊണ്ട് തള്ളി നീക്കി. ഇതോടെ ട്രക്കില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ഭയന്ന് ചിതറിയോടി. ഒപ്പമുണ്ടായിരുന്ന ഗൈഡും വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. 

Scroll to load tweet…

Also Read: രാത്രി കിടപ്പുമുറിയിലെത്തിയ 'അതിഥി'യെ കണ്ട് ഭയന്നുവിറച്ച് പെണ്‍കുട്ടി !