കട്ടിലിന്‍റെ അടിയിലേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പെണ്‍കുട്ടി കണ്ടത്. ഒന്നര മീറ്ററിലധികം നീളമുള്ള കാർപെറ്റ് പൈതൺ വിഭാത്തിൽപ്പെട്ട  പെരുമ്പാമ്പാണ് പെണ്‍കുട്ടിയുടെ മുറിക്കുള്ളിൽ കയറിയത്.

അപ്രതീക്ഷിതമായി കിടപ്പുമുറിയില്‍ ഒരു പാമ്പിനെ (snake) കണ്ടാൽ നിങ്ങള്‍ എന്തുചെയ്യും ? അത്തരമൊരു അനുഭവമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള ഒരു പെൺകുട്ടിക്ക് കഴിഞ്ഞ ദിവസമുണ്ടായത്. രാത്രി കിടപ്പുമുറിയിൽ കിടന്നുറങ്ങുന്നതിനിടെ എന്തോ ശബ്ദം കേട്ടുണർന്ന പെൺകുട്ടി മുറിക്കുള്ളില്‍ കണ്ടത് ഒരു പെരുമ്പാമ്പിനെ (python) ആണ്. 

കട്ടിലിന്‍റെ അടിയിലേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പെണ്‍കുട്ടി കണ്ടത്. ഒന്നര മീറ്ററിലധികം നീളമുള്ള കാർപെറ്റ് പൈതൺ വിഭാത്തിൽപ്പെട്ട പെരുമ്പാമ്പാണ് പെണ്‍കുട്ടിയുടെ മുറിക്കുള്ളിൽ കയറിയത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഭയന്നുവിറച്ച വീട്ടുകാര്‍ ഉടന്‍ തന്നെ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചർ എന്ന സംഘടനയെ വിവരമറിയിച്ചു. അങ്ങനെ അവര്‍ അപ്പോള്‍ തന്നെ സംഭവ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

കിടക്ക നീക്കംചെയ്ത് പെരുമ്പാമ്പിനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചറിന്റെ ഉടമ സ്റ്റുവർട്ട് മക്കെൻസി പകർത്തിയ ദൃശ്യങ്ങളാണിത്. പിടികൂടിയ പാമ്പിനെ ബാഗിനുള്ളിലാക്കിയ ശേഷം തുറസായ പ്രദേശത്തേയ്ക്ക് തുറന്നുവിടുകയും ചെയ്തു. 

YouTube video player

Also Read: താറാവ് കര്‍ഷകരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പ് പിടിയിലായി