മലയാളികളുടെ പ്രിയങ്കരിയായ നായികമാരിലൊരാളാണ് അനു സിതാര. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ അനു സിതാര ഒരുപിടി നല്ല മലയാള സിനിമയുടെ ഭാഗമായിട്ടുമുണ്ട്. വയനാട്ടുകാരിയായ അനുവിന് വലിയ ആരാധക കൂട്ടം തന്നെയുണ്ട്.

അനു സിതാരയുടെ നീണ്ട തലമുടിക്കും ധാരാളം ആരാധകരുണ്ട്. വളരെ കുറച്ച് നടിമാര്‍ക്ക് മാത്രമേ ഇത്രയും നീണ്ട തലമുടിയുള്ളൂ. അതുകൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടതാരമായി അനു പെട്ടെന്ന് മാറുകയും ചെയ്തു.  ഇപ്പോഴിതാ തന്‍റെ ആ നീളന്‍ തലമുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. 

 

അടുത്തിടെ തുടങ്ങിയ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ മുടിയുടെ രഹസ്യം പറഞ്ഞത്. അമ്മൂമ്മയുടെ കാച്ചിയ എണ്ണയാണെതിന് പിന്നില്‍ എന്നാണ് താരം പറയുന്നത്. എങ്ങനെയാണ് എണ്ണ കാച്ചേണ്ടത് എന്നും അനു ആരാധകര്‍ക്കായി പങ്കുവച്ചു. വേപ്പിലയും ആര്യവേപ്പും അലോവേരയുമെല്ലാം ചേർത്തുള്ള എണ്ണയാണിത്. 

 

 

ലോക്ക്ഡൗൺ കാലത്താണ് അനു സിതാര യൂട്യൂബ് ചാനൽ തുടങ്ങുന്നത്. അമ്മുമ്മേടെ വീട്ടിലെ പട്ടിയേയും കോഴിയേയും വീട്ടിലെ കളിപ്പാട്ടവുമൊക്കെ അനു വീഡിയോയിലൂടെ  കാണിച്ചുതരുന്നുണ്ട്.

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഇടം പിടിച്ച താരമാണ് അനു സിതാര. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ വേഷമിട്ട ചരിത്ര സിനിമ മാമാങ്കമാണ് അനുവിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
 

Also Read: താരനകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാടന്‍ രീതി ; വീഡിയോയുമായി രശ്മി സോമന്‍...