മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കലാണ് അനുശ്രീ ഇപ്പോള്‍. തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. 

'മോഡേണ്‍' വസ്ത്രവും 'നാടന്‍' വസ്ത്രവും തനിക്ക് ഒരുപോലെ ചേരുമെന്ന് പലപ്പോഴും അനുശ്രീ തെളിയിച്ചിട്ടുണ്ട്. നാടന്‍ വസ്ത്രത്തിലും ഹെവി മോഡേണ്‍ ലുക്കിലുമുള്ള ചിത്രങ്ങള്‍ താരം നിരന്തരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ നാടൻ വേഷങ്ങളിൽ കണ്ടുശീലിച്ച അനുശ്രീക്ക് മോഡേണ്‍ വസ്ത്രം ഒട്ടും യോജിക്കുന്നില്ലെന്ന വിമര്‍ശനമാണ് ആരാധകരില്‍ ചിലര്‍ ഉന്നയിച്ചത്. അത്തരത്തില്‍ നിരവധി ട്രോളുകളും താരം ഏറ്റുവാങ്ങിയിട്ടുണ്ട്. 

എങ്കിലും ഈ വിമര്‍ശനങ്ങള്‍ക്ക് നല്ല മറുപടി കൊടുക്കാനും അനുശ്രീ മടി കാണിക്കാറില്ല. അടുത്തിടെ  ബ്ലാക്ക് മിനി ഡ്രസ്സില്‍ താരം ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.  ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു ആരാധികയുടെ കമന്‍റ്. 'എന്നാൽ താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ' എന്നായിരുന്നു  അനുശ്രീ ഇതിന് കൊടുത്ത മറുപടി. അടുത്തിടെ സഹോദരനൊപ്പം പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ചിലര്‍ മോശം കമന്‍റുകളുമായി എത്തിയതിന് പിന്നാലെ ചുട്ട മറുപടിയുമായി താരം ഫേസ്ബുക്ക് ലൈവിലും എത്തുകയുണ്ടായി.  

 

 

ഇപ്പോഴിതാ നാട്ടിലെ പ്രകൃതിരമണീയമായ സ്ഥലത്ത് കുട്ടിപ്പട്ടാളവുമൊത്ത് എത്തിയ ചിത്രങ്ങളാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പാവാടയും ബ്ലൗസുമണിഞ്ഞ് നാടന്‍ ലുക്കിലാണ് അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍. കസവു സാരിയുടെ പാവാടയും നീല നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. 

 

 

സുഹൃത്തുക്കളും ബന്ധുക്കളുമൊത്താണ് അനുശ്രീ പുത്തന്‍ ഫോട്ടോഷൂട്ടിനായി എത്തിയിരിക്കുന്നത്. 'കൈ നിറയെ പൂക്കളുമായി കല്ലടയാറിൻ തീരത്ത് എന്‍റെ പടയാളികൾക്കൊപ്പം' എന്ന തലക്കെട്ടോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
 

മുണ്ടും ഷര്‍ട്ടും ഷൂസും ധരിച്ചിരിക്കുന്ന ചിത്രങ്ങളും അനുശ്രീ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Also Read: സഹോദരനൊപ്പമുള്ള ചിത്രത്തിന് മോശം കമന്‍റുകള്‍; ചുട്ട മറുപടിയുമായി അനുശ്രീ...