ഒന്നിനു പുറകെ ഒന്നായി വേറിട്ട ലുക്കുകളിലാണ് അനുശ്രീ എത്തുന്നത്.  ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. 

കൊവിഡ് കാലത്ത് പത്തനാപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് നടി അനുശ്രീ. ലോക്ക്ഡൗണിനെ തുടർന്നുള്ള ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാണ് താരം. നാടന്‍ ലുക്കിലും ബോൾഡ് ലുക്കിലും അനുശ്രീ ഫോട്ടോഷൂട്ട് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

ഒന്നിനു പുറകെ ഒന്നായി വേറിട്ട ലുക്കുകളിലാണ് താരം എത്തുന്നത്. എന്നാല്‍ അനുശ്രീയെ നാടന്‍ വേഷങ്ങളില്‍ കണ്ട ആരാധകര്‍ താരത്തിന്‍റെ ബോൾഡ് ലുക്കുകളെ വിമര്‍ശിക്കുകയാണ് ചെയ്തത്. മോശം കമന്‍റുകളുമായി എത്തിയവര്‍ക്ക് പരസ്യമായി മറുപടി കൊടുക്കാനും താരം മറന്നില്ല. 

View post on Instagram

ഇപ്പോഴിതാ അനുശ്രീയുടെ സാരി ലുക്ക് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ബനാറസി സില്‍ക് സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് അനുശ്രീ. പച്ചയില്‍ സില്‍വര്‍ പട്ടുനൂല് കൊണ്ടുള്ള ഡിസൈനാണ് സാരിയെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നത്. സാരിക്കൊപ്പം ചേരുന്ന പച്ച നിറത്തിലുള്ള ഹെവി ചോക്കറും താരം ധരിച്ചിട്ടുണ്ട്. അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram
View post on Instagram

അടുത്തിടെ കേരളത്തനിമയുള്ള വസ്ത്രത്തില്‍ കുളത്തില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

View post on Instagram

ഇതിന് മുന്‍പ് ഷര്‍ട്ട്-മുണ്ട് ലുക്കിലും പട്ടുപാവാടയിലും സാരിയിലും മിനി ഡ്രസ്സിലുമൊക്കെ താരം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram

ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ വെള്ളിത്തിരയിലേക്ക് വന്നത്.

View post on Instagram

വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായി അനുശ്രീ മാറുകയായിരുന്നു. 

Also Read: സിനിമയില്‍ അവസരം കുറഞ്ഞതിനാലാണോ വസ്‍ത്രത്തിന്റെ നീളം കുറച്ചതെന്ന് കമന്റ്, മറുപടിയുമായി അനുശ്രീ...