മലയാളത്തിലെ പുതുമുഖ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. എപ്പോഴും ഫോട്ടോഷൂട്ടുകളുമായി സമൂഹമാധ്യമങ്ങളില്‍ സജ്ജീവമാണ് താരം. നാടന്‍ ലുക്കിലും  ബോൾഡ് ലുക്കിലുമുള്ള അനുശ്രീയുടെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്. 

ഒന്നിനു പുറകെ ഒന്നായി വേറിട്ട ലുക്കുകളിലാണ് താരം എപ്പോഴും എത്തുന്നത്. എന്നാല്‍ അനുശ്രീയെ നാടന്‍ വേഷങ്ങളില്‍ കണ്ട ആരാധകര്‍ താരത്തിന്‍റെ ബോൾഡ് ലുക്കുകളെ വിമര്‍ശിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. പക്ഷേ ഇത്തരം വിമര്‍ശനങ്ങളൊന്നും അനുശ്രീയെ ബാധിക്കാറില്ല. 

താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. തന്‍റെ പ്രിയപ്പെട്ട വസ്ത്രമായ സാരിയിലാണ് അനുശ്രീ ഇത്തവണ തിളങ്ങുന്നത്. ഗ്രേ- യെല്ലോ നിറങ്ങളിലുള്ള  പട്ടുസാരിയാണ് താരം ധരിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 

അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തലയില്‍ മുല്ല പൂവും ചൂടിയ താരത്തിന്‍റെ ലുക്കിനെ അഭിനന്ദിച്ച് നിരവധി രംഗത്തെത്തുകയും ചെയ്തു. 

Also Read: ഇരട്ടകളെപ്പോലെ വസ്ത്രം ധരിച്ച് അമ്മയും മകളും; വൈറലായി ശില്‍പ ഷെട്ടിയുടെ ചിത്രം...