Asianet News MalayalamAsianet News Malayalam

Viral Video: 'അയ്യോ എന്നെ ഒന്ന് താഴെയിറക്കൂ'; കണ്ണടച്ച് പാരാ​ഗ്ലൈഡിങ്ങ് ചെയ്യുന്ന യുവതി; വീഡിയോ വൈറല്‍

ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാരാ​ഗ്ലൈഡിങ് ചെയ്യുന്നതിനിടെ ഒപ്പമുള്ള ​ഗൈഡായ യുവാവിനോട് തനിക്ക് പേടിയാകുന്നു എന്നും തന്നെ താഴെയിറക്കൂ എന്നും പറയുകയാണ് ഈ യുവതി. 

Anxious woman in viral paragliding video
Author
Thiruvananthapuram, First Published Jan 18, 2022, 12:48 PM IST

സാഹസിക കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ പാരാഗ്ലൈഡിംഗ് (paragliding ) ആസ്വദിക്കുന്ന പലരുടെയും ദൃശ്യങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ പാരാ​ഗ്ലൈഡിങ്ങ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ (video) ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

പക്ഷേ താഴേയ്ക്ക് നോക്കാന്‍ പേടിച്ച് കണ്ണടച്ച് പാരാ​ഗ്ലൈഡിങ് ചെയ്യുകയാണ് ഈ യുവതി.  ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാരാ​ഗ്ലൈഡിങ് ചെയ്യുന്നതിനിടെ ഒപ്പമുള്ള ​ഗൈഡായ യുവാവിനോട് തനിക്ക് പേടിയാകുന്നു എന്നും തന്നെ താഴെയിറക്കൂ എന്നും പറയുകയാണ് ഈ യുവതി. 

 

 

തനിക്ക് താഴേക്ക് നോക്കാൻ ഭയമാണെന്നും താഴെയിറങ്ങിയാൽ മതിയെന്നും യുവതി ഇടയ്ക്കിടെ പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഇതിനിടെ വീഡിയോ റെക്കോഡിങ് നടക്കുന്നുണ്ടെന്നും ഇങ്ങനെ കരഞ്ഞാൽ സം​ഗതി വൈറലാകുമെന്നും യുവാവും പറയുന്നുണ്ട്. എന്നിട്ടും തനിക്ക് നോക്കാന്‍ പേടിയാണെന്ന് പറയുകയാണ് യുവതി. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്. 

Also Read: ഇത് എരിവും മധുരവും ചേര്‍ന്നൊരു വിചിത്ര കോമ്പിനേഷന്‍; വീഡിയോ

Follow Us:
Download App:
  • android
  • ios