പത്ത് മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളും എത്തി. ഹെയര്‍സ്റ്റൈലിസ്റ്റിനെ പ്രശംസിച്ചും  പരിഹസിച്ചും കമന്‍റുകള്‍ ലഭിച്ചു.

തലമുടിയില്‍ പല തരത്തിലുള്ള പരീക്ഷണം നടത്തുന്നവരുണ്ട്. കളര്‍ ചെയ്തും തലമുടി ചുരുട്ടിയും പല മേക്കോവറും നടത്താറുണ്ട്. ഹെയര്‍ സ്റ്റൈല്‍ മാറിയാല്‍ ആളുടെ മൊത്തത്തിലുള്ള ലുക്ക് തന്നെ മാറിപോകും. അതുകൊണ്ടുതന്നെയാണ് എല്ലാവരും ഇപ്പോള്‍ സലൂണുകളിലും മറ്റും പോകുന്നതും പല തരത്തിലുള്ള ഹെയര്‍ മേക്കോവറുകള്‍ ചെയ്യുന്നതും. അത്തരത്തില്‍ തലമുടിയില്‍ ചെയ്ത ഒരു കരവിരുതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇത് കുറച്ചധികം വ്യത്യസ്തമായ ഹെയര്‍ മേക്കോവറാണെന്ന് മാത്രം. 

ലണ്ടനില്‍ നിന്നുള്ള ഹെയര്‍സ്റ്റൈലിസ്റ്റായ ഷമറാ റോപ്പല്‍ ആണ് ഒരു യുവതിയുടെ തലമുടിയില്‍ വ്യത്യസ്തമായ രീതിയില്‍ സ്കള്‍പ്ചര്‍ ചെയ്തത്. ഇതിന്‍റെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. യുവതിയുടെ തലമുടി ചീകുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം തലമുടിയില്‍ ടെഡി ബെയറിന്‍റെയും മറ്റ് രൂപങ്ങള്‍ ചെയ്യുന്നതാണ് കാണുന്നത്. ഒരു ഗോള്‍ണ്ടണ്‍ നിറം ആണ് തലമുടിക്ക് ആദ്യം നല്‍കിയത്. ശേഷം ഏകദേശം അതേ നിറത്തിലാണ് ടെഡി ബെയറും മറ്റും വച്ച് അലങ്കാരപ്പളികള്‍ ചെയ്തിരിക്കുന്നത്. 

പത്ത് മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റുകളും എത്തുകയും ചെയ്തു. ഹെയര്‍സ്റ്റൈലിസ്റ്റിനെ പ്രശംസിച്ചും പരിഹസിച്ചും നിരവധി കമന്‍റുകള്‍ ലഭിച്ചു. എന്തൊരു ഭ്രാന്തമായ കേശാലങ്കാരം എന്നാണ് ഒരാളുടെ കമന്‍റ്. വളരെ മനോഹരമായിരിക്കുന്നു, ശരിക്കും നിങ്ങള്‍ നല്ലൊരു കലാകാരിയാണ് എന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. അതേസമയം. വളരെ മോശമായ ഹെയര്‍ മേക്കോവര്‍ എന്നും ആ തലമുടിയെ നശിപ്പിച്ചും എന്നും ഈ കരവിരുത് അല്‍പ്പം കൂടിപ്പോയോ എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

View post on Instagram

Also Read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...