ഭക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന വീഡിയോകളെല്ലാം തന്നെ വ്യാപകമായ ശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തില്‍ നമ്മളില്‍ കൗതുകമുണര്‍ത്തുന്ന, പുതുമയുള്ള വീഡിയോകളും ഏറെ കാണാറുണ്ട്. 

അത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. 'കളര്‍ഫുള്‍' ആയൊരു പിസ തയ്യാറാക്കുന്നതാണ് വീഡിയോ. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ മാവ് കുഴച്ച്, ചീസും ഒലിവും മറ്റുമൊന്നും ചേര്‍ത്തല്ല പിസ തയ്യാറാക്കുന്നത്. 

എല്ലാം ലെഗോ ബ്ലോക്കുകള്‍ കൊണ്ടാണ് ചെയ്യുന്നത്. നമ്മള്‍ കുട്ടികള്‍ക്ക് കളിപ്പാട്ടമായി വാങ്ങിനല്‍കാറില്ലേ, ഇത്തരം ബ്ലോക്കുകള്‍. ഇതുവച്ച് കുട്ടികള്‍ വീടും, കെട്ടിടങ്ങളും, മൃഗങ്ങളുടെ രൂപവുമെല്ലാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതുപയോഗിച്ച് പിസ തയ്യാറാക്കിയിരിക്കുന്നത് പുതുമയുള്ള കാഴ്ചാനുഭവം തന്നെയാണ്. 

പിസ ബേസിന് വേണ്ട മാവ് കുഴയ്ക്കുന്നത് തൊട്ടങ്ങോട്ട് ടോപ്പിംഗ് വരെയുള്ള ഘട്ടങ്ങള്‍ ബ്ലോക്കുകള്‍ വച്ച് അനായാസം ചെയ്യുകയാണ് വീഡിയോയിലെ ആര്‍ട്ടിസ്റ്റ്. 'റെഡ്ഡിറ്റ്'ല്‍ u/unitethecapycats എന്ന ഉപഭോക്താവാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. ഇദ്ദേഹം തന്നെയാണോ വീഡിയോയില്‍ കാണുന്ന ആര്‍ട്ടിസ്റ്റെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഏതായാലും ആയിരക്കണക്കിന് പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

This crazy Lego stop-motion video from r/oddlysatisfying

 

Also Read:- മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റിനകത്ത് കള്ളന്റെ 'കുക്കിംഗ്'; വീഡിയോ പുറത്ത്...