കുട്ടിയാനകള്‍ എപ്പോഴും ഏവരിലും കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. എത്ര കണ്ടാലും മതി വരാത്ത പോലെ മിക്കവരും വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണാറുണ്ട്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്ര വ്യത്യസ്തമായ വീഡിയോകളാണ് വരുന്നത്, അല്ലേ? ഇക്കൂട്ടത്തില്‍ മൃഗങ്ങളും ജീവികളുമായും ബന്ധപ്പെട്ടുവരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് ഏറെ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. മറ്റൊന്നുമല്ല, നമ്മളില്‍ ഏറെ കൗതുകവും ഇഷ്ടവും അതുപോലെ തന്നെ അതിശയവും നിറയ്ക്കുന്ന കാഴ്ചകളായിരിക്കും അധികവും ഇത്തരം വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. 

ഇക്കൂട്ടത്തില്‍ ആനകളുടെ വീഡിയോകളൊക്കെയാണെങ്കില്‍ അതിന് പെട്ടെന്ന് തന്നെ ഒത്തിരി കാഴ്ചക്കാരെ ലഭിക്കാറുണ്ട്. മൃഗങ്ങളുടെ കൂട്ടത്തില്‍ മനുഷ്യര്‍ക്ക് ഏറെ ഇഷ്ടമുള്ള വിഭാഗമായതിനാലാകാമിത്.

ഇപ്പോഴിതാ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യുകെയിലെ 'പാരഡൈസ് വൈല്‍ഡ്‍ലൈഫ് പാര്‍ക്കി'ല്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

വേട്ടക്കാര്‍ മാതാപിതാക്കളെ കൊന്നതോടെ അനാഥയായിപ്പോയൊരു കുട്ടിയാനയാണത്രേ ഇത്. പിന്നീട് 'പാരഡൈസ് വൈല്‍ഡ്‍ലൈഫ് പാര്‍ക്ക്' പ്രാഗൻ എന്ന് പേരുള്ള കുട്ടിയാനയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 

ശരിയാംവിധം നടക്കാൻ പ്രായമായതേയുള്ളൂ പ്രാഗന്. ഇപ്പോള്‍ പ്രാഗനെ ഓടാൻ പരിശീലിപ്പിക്കുകയാണ് പരിശീലകര്‍. രാവിലെ പരിശീലകര്‍ക്കൊപ്പം ആവുന്നത്ര ഉശിരെടുത്ത് ഓടുകയാണ് പ്രാഗൻ. ഇതാണ് വീഡിയോയിലുള്ള രംഗം. പക്ഷേ ഇടയ്ക്ക് കാല്‍ വഴുതിവീണുപോവുകയാണ് പാവം. 

ഉടൻ തന്നെ പരിശീലകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് പ്രാഗനെ സമാധാനിപ്പിക്കുകയും വീണ്ടും ഓടാനുള്ള ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ശേഷം പ്രാഗൻ വീണ്ടും ഓടുകയാണ്. പൂര്‍വാധികം ഉന്മേഷത്തോടെയാണ് ഇക്കുറി ഓട്ടം. 

കുട്ടിയാനകള്‍ എപ്പോഴും ഏവരിലും കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. എത്ര കണ്ടാലും മതി വരാത്ത പോലെ മിക്കവരും വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണാറുണ്ട്. സമാനമായി ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സോപ്പ് തിന്നുന്ന യുവതി; വീഡിയോ കണ്ട് അന്തം വിട്ടവര്‍ ഈ സത്യം അറിയണേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo