Asianet News MalayalamAsianet News Malayalam

ആശുപത്രിയിലായ അമ്മയുടെ ചിത്രത്തില്‍ ഉമ്മവയ്ക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കണ്ട ഒരു കുട്ടിയുടെ പ്രതികരണമാണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ കുഞ്ഞിന്‍റെ അമ്മ കിഡ്നി സ്റ്റോണിന് ചികിത്സ തേടി കുറച്ചു ദിവസമായി ആശുപത്രിയിലാണ്. 

Baby kisses his mothers photo who was in hospital azn
Author
First Published Feb 6, 2023, 12:03 PM IST

കുട്ടികളുടെ വീഡിയോകള്‍ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളിയും കുറുമ്പും ഒക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അത്തരത്തില്‍ ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയെ മിസ് ചെയ്യുന്ന കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്.  

ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കണ്ട ഒരു കുട്ടിയുടെ പ്രതികരണമാണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ കുഞ്ഞിന്‍റെ അമ്മ കിഡ്നി സ്റ്റോണിന് ചികിത്സ തേടി കുറച്ചു ദിവസമായി ആശുപത്രിയിലാണ്. കുറച്ച് ദിവസമായി വേര്‍പിരിഞ്ഞിരിക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കിട്ടിയപ്പോള്‍, കുഞ്ഞ് മനസില്‍ സന്തോഷം നിറഞ്ഞു, മുഖത്ത് ചിരി വിടര്‍ന്നു. കുറച്ച് നിമിഷം അമ്മയുടെ മുഖത്ത് നോക്കിയതിന് ശേഷം അമ്മയെ സ്പര്‍ശിക്കാന്‍ നോക്കുകയും ശേഷം അമ്മയുടെ ചിത്രത്തില്‍ ഉമ്മ നല്‍കുകയുമായിരുന്നു കുരുന്ന്.   

അമ്മയുടെ ഐഡി കാര്‍ഡാണ് കുരുന്നിന് നല്‍കിയത്. അവന്‍ അമ്മയെ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടതും ലൈക്കുകളും കമന്‍റുകളും രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നും കണ്ണു നിറച്ചുവെന്നും ൃ അമ്മ സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് ഈ കുരുന്നിനരികില്‍ എത്തട്ടെ എന്നുമൊക്കെ ആണ് പലരും കമന്‍റുകള്‍ ചെയ്തത്. 


 

 

 

Also Read: കുരുന്നുകളുടെ ഒന്നാം പിറന്നാള്‍; വീഡിയോ പങ്കുവച്ച് നടി സുമ ജയറാം

Follow Us:
Download App:
  • android
  • ios