Asianet News MalayalamAsianet News Malayalam

ഓറഞ്ചിന്‍റെ തൊലി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ... ഗുണങ്ങള്‍ പലതാണ്!

മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമെന്ന് ഓറഞ്ചിന്‍റെ തൊലി. 

beauty benefits of orange peel
Author
Thiruvananthapuram, First Published Sep 6, 2020, 2:20 PM IST

സിട്രസ് വിഭാഗത്തിലുള്ള  'ഓറഞ്ച്' നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

ഓറഞ്ചിന്റെ അതേ ​ഗുണങ്ങൾ തന്നെ അവയുടെ തൊലിയ്ക്കും ഉണ്ട്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി പൊടിച്ച രൂപത്തിലാക്കി എടുക്കുക. ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. 

beauty benefits of orange peel

 

ഓറഞ്ച് തൊലി ചർമ്മസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം ? 

ഒന്ന്...

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്.  ഈ ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും നിറം നൽകാനും സഹായിക്കും. 

രണ്ട്... 

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ആഴ്ചയില്‍ രണ്ടുദിവസം ചെയ്യുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

മൂന്ന്...

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ അമിതമായ എണ്ണമയം അകറ്റാന്‍ സഹായിക്കും. 

Also Read: മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

Follow Us:
Download App:
  • android
  • ios