ബിഹാർ മുഖ്യമന്ത്രിയോട് ഒരു യുവാവ് നടത്തിയ അഭ്യർഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി ഉണര്‍ത്തുന്നത്. തന്‍റെ കാമുകിയുടെ കല്യാണം നടക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം ട്വിറ്ററിലൂടെ ചോദിക്കുകയായിരുന്നു യുവാവ്. 

ഒരാഴ്ച മുന്‍പ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ പങ്കുവച്ച ട്വീറ്റിന് താഴെയാണ് പങ്കജ് കുമാർ ഗുപ്ത എന്ന യുവാവ് അഭ്യര്‍ഥനയുമായി എത്തിയത്. ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടാൻ തീരുമാനിച്ചുവെന്ന നിതീഷ് കുമാറിന്‍റെ ട്വീറ്റിന് താഴെ യുവാവ് കുറിച്ചതിങ്ങനെ: സർ, നിങ്ങൾക്ക് വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മെയ് 19 ന് നടക്കാനിരുന്ന എന്റെ കാമുകിയുടെ വിവാഹവും മുടങ്ങും. ഞാൻ എന്നേക്കും നിങ്ങളോട് കടപ്പെട്ടവനായിരിക്കും’ -യുവാവ് കുറിച്ചു.

 

 

 

 

സംഭവം ഇപ്പോഴും ട്വിറ്ററില്‍ വൈറലാണ്. യുവാവിന്റെ ഈ അഭ്യർഥ സ്വീകരിക്കണമെന്ന് പലരും തമാശയ്ക്ക് പറയുകയും ചെയ്തു.

Also Read: തമിഴ്നാട്ടിലെ വിമാനത്തിലെ വിവാഹം, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ, ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona