ഇപ്പോഴിതാ 38കാരിയായ താരത്തിന്‍റെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പതിനെട്ടാം വയസ്സില്‍ രാജ്യത്തിന് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ താരം, ഇടയ്ക്കിടെ തന്‍റെ പഴയ ചിത്രങ്ങളും ലോകസുന്ദരിപ്പട്ടം നേടിയ ഓര്‍മ്മകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ 38കാരിയായ താരത്തിന്‍റെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 19-ാം വയസ്സിലുള്ള തന്‍റെ ചിത്രമാണിതെന്നും പ്രിയങ്ക പറയുന്നു. 

View post on Instagram

വൈറ്റ് നിറത്തിലുള്ള ബിക്കിനിയും ട്രൌസറുമാണ് വേഷം. കൂടാതെ നെറ്റിയില്‍ ബിന്ദിയും (പൊട്ട്) താരം അണിഞ്ഞിട്ടുണ്ട്. 'ബിന്ദിയും ബിക്കിനും' എന്ന ഹാഷ്ടാഗും പ്രിയങ്ക കുറിച്ചിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളുമായി താരത്തിന്‍റെ ആരാധകരും രംഗത്തെത്തി.

View post on Instagram

Also Read: 'സോനാ ന്യൂയോര്‍ക്ക്'; പുത്തന്‍ റെസ്റ്റോറന്‍റിന്‍റെ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര...