പുതിയ സെക്‌സ് ഡോളിന് 'ലോല' എന്നാണ് യൂറി പേരിട്ടിരിക്കുന്നത്. എന്തായാലും യൂറിയുടെ വിവാഹം പോലെതന്നെ വിവാഹമോചനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർ‌ച്ച ചെയ്യപ്പെടുകയാണ്. 

ബോഡി ബില്‍ഡറായ യൂറി ടോലോച്ച്കോ നേരത്തെ വാർത്തകളിൽ ഇടം നേടിയ ആളാണ്. യൂറി സെക്‌സ് ഡോളിനെ വിവാഹം ചെയ്ത വാർത്ത ലോകമാധ്യമങ്ങളിലെല്ലാം വന്നതാണ്. കസാഖിസ്ഥാൻ സ്വദേശിയായ യൂറി 2020ലാണ് മാർഗൊ എന്ന സെക്‌സ് ഡോളിനെ താലികെട്ടി സ്വന്തമാക്കിയത്. 

ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ യൂറി തന്നെ പോസ്‌റ്റ് ചെയ്‌തിരുന്നു. വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. എന്നാൽ യൂറിയുടെ പുതിയ വാർത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

മാർഗൊയുമായുള‌ള തന്റെ ബന്ധം അവസാനിപ്പിച്ചെന്ന് യൂറി വെളിപ്പെടുത്തി. മാർഗൊ വീണ് തകർന്നതായിരുന്നു അതിന് കാരണം. അതോടെ മാർഗൊയുടെ തകരാറുകൾ പരിഹരിക്കാൻ വർക്‌ഷോപ്പിൽ കയ‌റ്റേണ്ടിവന്നു. എന്നാൽ ഇത് മാത്രമല്ല മാർഗൊ ഇല്ലാത്ത സമയത്ത് താൻ മ‌റ്റൊരു സെക്‌സ് ഡോളുമായി ബന്ധം സ്ഥാപിച്ച് അവളെ വഞ്ചിച്ചെന്നും ഇതും പിരിയാനുള‌ള കാരണമെന്നും യൂറി പറയുന്നു.

പുതിയ സെക്‌സ് ഡോളിന് 'ലോല' എന്നാണ് യൂറി പേരിട്ടിരിക്കുന്നത്. എന്തായാലും യൂറിയുടെ വിവാഹം പോലെതന്നെ വിവാഹമോചനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർ‌ച്ച ചെയ്യപ്പെടുകയാണ്.

സെക്‌സ് ഡോളിനെ വിവാഹം ചെയ്ത് പ്രശസ്തനായ യുവാവ് പുതിയ വിവാദത്തില്‍