ഇന്ന് മിക്ക് താരങ്ങളും യോഗാപരീശലനം ചെയ്യാറുണ്ട്.  ബോളിവുഡ് നടി മലൈക അറോറ മുതല്‍ മലയാള സിനിമയിലെ യുവനടിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും. മാനസിക സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാന്‍ യോഗ സഹായിക്കും എന്നാണ് വിദഗ്ധരും പറയുന്നത്.

ഇന്ന് മിക്ക് താരങ്ങളും യോഗാപരീശലനം ചെയ്യാറുണ്ട്. ബോളിവുഡ് നടി മലൈക അറോറ മുതല്‍ മലയാള സിനിമയിലെ യുവനടിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം പൂജ ബത്ര യോഗ ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

View post on Instagram

44കാരിയായ പൂജ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശീർഷാസനം ചെയ്യുന്ന പൂജയെ ആണ് വീഡിയോയില്‍ കാണുന്നത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്ന താരം ഇതിനു മുമ്പും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

Also Read: യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കീർത്തി സുരേഷ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona