ശീതളപാനീയത്തിന്‍റെ അവസാന തുള്ളിയും കുടിക്കുന്നതിനിടെ ഏഴുവയസ്സുകാരന്‍റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം നടന്നത്. 

ശീതളപാനീയത്തിന്‍റെ അവസാന തുള്ളിയും കുടിക്കുന്നതിനിടെ ഏഴുവയസ്സുകാരന്‍റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം നടന്നത്. കുപ്പിയില്‍ കുടുങ്ങിയ നാവ് പുറത്തെടുക്കാന്‍ കഴിയാതെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഒരു സൂചിയും സിറിഞ്ചും ഉപയോഗിച്ചാണ് കുപ്പ് പുറത്തേക്കെടുത്തത്. 

സൂചി(കാനുല) ബോട്ടിലിനും നാവിനും ഇടയിലേക്ക് വെച്ചതിന് ശേഷം അത് സിറിഞ്ചിലേക്ക് ഘടിപ്പിക്കുകയായിരുന്നു. ശേഷം അകത്തേക്ക് വായു കടത്തിവിട്ടപ്പോള്‍ നാവ് പുറത്തേക്ക് വരുകയും കുപ്പി പുറത്തേക്കെടുക്കുകയുമായിരുന്നു. എങ്കിലും മുറുവ് ഉണങ്ങാന്‍ രണ്ടാഴ്ച വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.